മൊഗ്രാല്‍: കുമ്പള ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍ലോക്ക് പാകി നവീകരിച്ച മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറി ഓപ്പോസിറ്റ് റോഡ് പ്രദേശവാസികള്‍ക്കായി തുറന്നുകൊടുത്തു.
റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസര്‍ മൊഗ്രാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ യൂനാനി ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷക്കീര്‍ അലി, അബ്ദുള്ള-മൊയ്ദീന്‍,ഹമീദ് പെര്‍വാഡ്, അബ്ദുല്‍ റഹ്‌മാന്‍, സെഡ് എ മൊഗ്രാല്‍,ജംഷീദ് മൊഗ്രാല്‍,മുഹമ്മദ് അബ്‌ക്കോ, ബദറുദ്ധീന്‍ ദിനാര്‍, ഹമീദ് സലാമിയ, ഷമീര്‍ കെ കെ,കെ എം അബ്ബാസ് കൊക്കോ,മസൂദ് കാടിയംകുളം, ഖാലിദ് കൊക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.




