തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ കേരള ആദ്യമായി സംസ്ഥാന തലത്തില്‍ നടത്തിയ ക്രിസ്‌പോ 2026 ബ്ലൈന്‍ഡ് ക്രിക്കറ്റ് മത്സരത്തില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാലക്കാടിനെ അട്ടിമറിച്ച് കാസര്‍ഗോഡ് ബ്ലൈന്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കിരീടം ചൂടി. കേരളത്തിലെ മുഴുവന്‍ ബ്ലൈന്‍ഡ് സ്‌കൂളുകള്‍ മത്സരിച്ച ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ച ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കാസര്‍ഗോഡ് ബ്ലൈന്‍ഡ് സ്‌കൂള്‍ ചരിത്ര വിജയം നേടിയത്.
ബ്ലൈന്‍ഡ് ചെസ്സ് ചാമ്പ്യനായ മുസ്തഫ നയിച്ച കാസര്‍ഗോഡ് ടീമില്‍ മുഹമ്മദ് സ്വാലി, കിരണ്‍, വഫ, ആയിഷ മിന്ന, ഫാത്തിമ റിംഷാ സുല്‍ത്താന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഫൈനല്‍ മത്സരത്തില്‍ മൂന്നു ഓവറില്‍ പാലക്കാട് സ്‌കൂള്‍ ടീം ഉയര്‍ത്തിയ 33 റണ്‍സ് മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മുസ്തഫയുടെ ഉശിരന്‍ ബാറ്റിംഗില്‍ 2.3 ഓവറില്‍ കാസര്‍ഗോഡ് ടീം ലക്ഷ്യം കണ്ടു. മുസ്തഫ 12 പന്തില്‍ ആറ് ബൗണ്ടറികള്‍ അടക്കം 30 റണ്‍സ് നേടി. ഫൈനല്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും മുസ്തഫക്ക് ലഭിച്ചു.B1 കാറ്റഗറിയില്‍ മികച്ച കളിക്കാരനായി കാസറകോട് ബ്ലൈന്റ് സ്‌കൂളിലെ വഫയെ തെരെഞ്ഞെടുത്തു. മനോജ്, PK റിയാസ്, കാദര്‍ ബോവിക്കാനം,ഹരീഷ്, വത്സല തുടങ്ങിയവരുടെ മികച്ച പരിശീലനത്തിലാണ് ടീമിന്റെ വിജയത്തിളക്കം
ക്രിക്കറ്റില്‍ ചരിത്ര വിജയത്തോടെ കിരീടം ചൂടി കാസര്‍ഗോഡ് ബ്ലൈന്‍ഡ് സ്‌കൂള്‍




