പുല്ലൂര്‍ ,ചാലിങ്കാല്‍ കേളോത്തിന് സമീപം രണ്ട് പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ കണ്ടെത്തി.

റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വിജനമായ സ്ഥലത്ത് രാവിലെയോടെയാണ് പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടത്. ദേശീയ പാതക്ക് സമീപത്താണിത്. രാത്രി മഴ മാറിയതിന് ശേഷം വാഹനത്തില്‍ എത്തിച്ച ജഡങ്ങള്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.

സ്ഥലത്ത് നിന്നും കളഞ്ഞു കിട്ടിയ കടലാസിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പാലക്കാട്ടെ ഡ്രൈവറാണെന്ന് കണ്ടെത്തി.
നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത,വൈസ് പ്രസിഡന്റ് അഡ്വ. എം കെ.
ബാബുരാജ്, മെമ്പര്‍ എ. കൃഷ്ണന്‍, ബ്ലോക്ക് അംഗം മാടിക്കാല്‍ നാരായണന്‍ എന്നിവരും സ്ഥലത്തെത്തി. ജനവാസ കേന്ദ്രത്തിലാണ് ജഡങ്ങള്‍ തള്ളിയത്. ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി.
അഴുകി തുടങ്ങിയ ജഡങ്ങള്‍ കുഴിച്ചിടാന്‍
തിരുമാനിച്ചു.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് .

Scroll to Top