കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ യുവജന ദിനം ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം, (എന്‍എസ്എസ്), ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീം എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ദേശീയ യുവജന ദിനം ആഘോഷിച്ചു. റണ്‍ ഫോര്‍ സ്വദേശി എന്ന മുദ്രാവാക്യവുമായി ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പും പോസ്റ്റര്‍ മത്സരവും സംഘടിപ്പിച്ചു. ക്യാംപസിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. സി.എ. ഗീത, ഡോ. എച്ച്.പി. ഗുരുശങ്കര, ഡോ. സുജിത് കെ.വി, ഡോ. വിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. ഡോ. എസ്. അന്‍ബഴഗി, ഡോ. എ. സദാനന്ദം, ഡോ. സുബ്രമണ്യ പൈലൂര്‍, ഡോ. കെ. അലി അക്ബര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Scroll to Top