യു എം ഉസ്താദ്: പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിച്ച പണ്ഡിത ശ്രേഷ്ടന്‍ : മൊഗ്രാല്‍ ദേശീയവേദി


മൊഗ്രാല്‍: പരീക്ഷണങ്ങള്‍ തളര്‍ത്തിയപ്പോഴും ക്ഷമയോടെ അതിജീവിച്ച് സുന്നീ കൈരളിയുടെ ഉന്നമനത്തിനും ആശയ സംരക്ഷണത്തിനുമായി തന്റെ ബൃഹത്തായ ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി എന്ന് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച നവകാല വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ വക്താവായിരുന്ന അദ്ദേഹം വിദ്യാഭ്യാസത്തിലൂടെ സമുദായത്തിന്റെ ഭാവി സുരക്ഷിതമാകണമെന്ന് ആഗ്രഹിച്ച മഹാനുഭാവി കൂടിയായിരുന്നുവെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ബദ് രിയ നഗര്‍ ഖത്തീബ് യഅകൂബ് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് ഹാദി തങ്ങള്‍, എം.മാഹിന്‍ മാസ്റ്റര്‍, സെഡ്.എ മൊഗ്രാല്‍, ടി.കെ അന്‍വര്‍, സി.എം ഹംസ,യു.എം ശിഹാബ്, എം എ അബൂബക്കര്‍ സിദ്ദീഖ്, ലത്തീഫ് കൊപ്പളം, ബി.എ മുഹമ്മദ്കുഞ്ഞി, അഷ്റഫ് സാഹിബ്, എം.എ മൂസ, എം.എം റഹ്‌മാന്‍, എം എ അബ്ദുല്‍ റഹ്‌മാന്‍, എ.എച്ച് ഇബ്രാഹിം, ടി.പി അനീസ്, പി.വി അന്‍വര്‍, അനീസ് കോട്ട പ്രസംഗിച്ചു.
ജന.സെക്രട്ടറി മുഹമ്മദ്കുഞ്ഞി ടൈല്‍സ് സ്വാഗതവും മുഹമ്മദ് സ്മാര്‍ട്ട് നന്ദിയും പറഞ്ഞു.

Scroll to Top