കാഞ്ഞങ്ങാട് : ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ കെ.സി.സി.എല്‍ പുറത്തിറക്കിയ നവകേരള പ്ലാന്‍ ഉപയോഗിച്ച് കാസറഗോഡ് ജില്ലയിലെ റൂറല്‍ മേഖലയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് കൊലീഗ്സ് കേബിള്‍ നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്. വാര്‍ഷിക ജനറല്‍ബോഡിയോഗം കാഞ്ഞങ്ങാട് രാജ്റെസിഡന്‍സിയില്‍ നടന്നു. സി.ഒ.എ ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍ വി.വി ഉദ്ഘാടനം ചെയ്തു. സിസിഎന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര പ്രവര്‍ത്തന റിപ്പോര്‍ട്ട്, ചെയര്‍മാന്‍ പ്രദീപ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ട്, മാനേജിംഗ് ഡയറക്ടര്‍ മോഹനന്‍ .ടി വി സ്റ്റോര്‍ സാമ്പത്തിക റിപ്പോര്‍ട്ട്, കെസിസിഎല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ കെസിസിഎല്‍ റിപ്പോര്‍ട്ട്, ജയചന്ദ്രന്‍.പി.ആര്‍. ഓഡിറ്റിംങ്ങ് റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ഡയറക്ടര്‍ സുനില്‍കുമാര്‍.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍ ഗോപകുമാര്‍.പി സ്വാഗതം പറഞ്ഞു. സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ. പാക്കം എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടുകളില്‍ മേലുള്ള ചര്‍ച്ച, മറുപടി എന്നിവ നടത്തി.കമ്പനിയുടെ 2024-26 വര്‍ഷത്തെ പുതിയ ഡയറക്ടര്‍ ബോര്‍ഡും നിലവില്‍ വന്നു. ചെയര്‍മാനായി കെ.പ്രദീപ്കുമാറും വൈസ് ചെയര്‍മാനായി ഷുക്കൂര്‍ കോളിക്കരയും മാനേജിംഗ് ഡയറക്ടറായി ടി.വി മോഹനനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നവകേരള പ്ലാന്‍; റൂറല്‍ മേഖലയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കും :സി.സി.എന്‍
22