കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം:കൊടി ഉയര്‍ന്നു,ഇനി ഇനി ആഘോഷ ദിനങ്ങള്‍.

കുമ്പള.കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍കൊടി ഉയര്‍ന്നു.ഇനി കുമ്പളയില്‍ ഒരാഴ്ചക്കാലം ആഘോഷം. ഭക്തജനങ്ങള്‍ നേര്‍ച്ചയുമായി എത്തിത്തുടങ്ങി.

ഇന്ന് രാവിലെ ക്ഷേത്രപരിസരത്ത് ബ്രഹ്‌മശ്രീ ദേലംമ്പാടി ഗണേഷ് തന്ത്രിയുടെ ധാര്‍മികത്വത്തിലാണ് കൊടി ഉയര്‍ത്തിയത്.ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉത്സവത്തോടനുബന്ധിച്ച് കലവറ ഘോഷയാത്ര രാവിലെ നടക്കും.പിന്നീട് ശ്രീ ബലി ധ്വജാരോഹണം, തുലാഭാര സേവ, മഹാപൂജ,സത്യ ശ്രീവേലി,അന്നദാനം എന്നിവയാണ് ഇന്നത്തെ പ്രധാന പരിപാടികള്‍.

വൈകുന്നേരം അഞ്ചുമണിക്ക് നടതുറക്കല്‍.പിന്നീട് 7.15 വരെ കുത്വള ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന പരിശീലന കേന്ദ്രം,കുടുലു- കാസറഗോഡ് അവതരിപ്പിക്കുന്ന യക്ഷഗാന ബയലാട്ട പ്രസംഗം.6.30ന് ദീപാരാധന. 7.30മുതല്‍ രംഗപൂജ,ഉത്സവ ശ്രീ ഭൂതബലി.

ഫോട്ടോ:കുമ്പള കണി പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് പതാക ഉയര്‍ത്തുന്നു.

Scroll to Top