കാസര്‍കോട്
പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം ഒരാള്‍ പിടിയില്‍
കളനാട് കീഴുര്‍ സ്വദേശി ഷാജഹാനാ
ണ്
പിടിയിലായത്
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായത്
കാസര്‍കോട് :
ജില്ലയില്‍ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം ഒരാള്‍ കൂടി കരുതല്‍ തടങ്കലില്‍. കളനാട് കീഴുര്‍ സ്വദേശി ഷാജഹാന്‍ പി എം (31) എന്നയാളെ ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്ഡി ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം മേല്‍പറമ്പ് പോലീസാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായത്. കര്‍ണാടകയില്‍ മംഗലാപുരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും കേരളത്തില്‍ കുമ്പള , വിദ്യാനഗര്‍, കാസറഗോഡ്, മേല്‍പറമ്പ്, ബേക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 10 മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇതോടെ ജില്ലയില്‍ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 13 ആയി.
മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ രാഘവന്‍ എന്‍ പി യുടെ നേതൃത്വത്തില്‍ എസ് ഐ അനീഷ് വി കെ, SCPO രാജേഷ്, CPO മിതേഷ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം പൂജപ്പുര സെട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.




