കുമ്പള ടോള്‍ ബൂത്തില്‍ സംഘര്‍ഷം; ക്യാമറകളും,
ഗേറ്റും തകര്‍ത്തു; വാഹനങ്ങള്‍ തടയുന്ന
ഹാന്‍ഡിലിനും കേടുപാട്
കാസര്‍ഗോഡ് : കുമ്പള, ആരിക്കാടിയിലെ ടോള്‍ ബൂത്തിന്
നേരെ അക്രമം.
പ്രതിഷേധക്കാര്‍
ടോള്‍ ബൂത്തിലെ ഉപകരണങ്ങളും
ചില്ലുകളും അടിച്ചു തകര്‍ത്തു.
6 ക്യാമറകള്‍ പൂര്‍ണമായും തകര്‍ന്നു.
വാഹനങ്ങള്‍ തടയുന്ന
ഹാന്‍ഡിലിനും കേടുപാട് സംഭവിച്ചു.
ടോള്‍ പിരിവിനെതിരെ
എ കെ എം അഷ്‌റഫ് എം എല്‍ എ ഉള്‍പ്പെടെ
ആക്ഷന്‍ കമ്മിറ്റി
അനിശ്ചിതകാല സത്യാഗ്രഹം
നടത്തിവരുന്നതിനിടെയാണ് അക്രമം.
കാസര്‍ഗോഡ് എ എസ്പി ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
എ കെ എം അഷ്‌റഫ് എല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രകടനങ്ങള്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.




