ടോള്‍ പ്ലാസ ആക്രമം അഞ്ഞൂറോളം പേര്‍ക്കെതിരെ കേസ്

ക്യാമറകളും,
സ്‌കാനറും ,
ടോള്‍ ബാരിയറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തതിനാണ് കേസ്

ജനകീയ പ്രതിഷേധങ്ങളെ
അവഗണിച്ചു
കുമ്പള ,ആരിക്കാടിയിലെ ടോള്‍ പിരിവ്
സംഘര്‍ഷത്തിലേക്ക്.
ടോള്‍ പിരിവിനെതിരെ
എ കെ എം അഷ്‌റഫ് എം എല്‍ എ ഉള്‍പ്പെടെ
ആക്ഷന്‍ കമ്മിറ്റി
നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം
സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ
യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
ടോള്‍ ബൂത്ത് അടിച്ചു തകര്‍ത്തു.
ആറോളം ക്യാമറകളും,
ബാരിയറും,
സ്‌കാനറും ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു ..
രാത്രി 8:30 യോടെയാണ് സംഭവം.
സംഭവത്തില്‍
കണ്ടാല്‍ അറിയാവുന്ന
500 ഓളം പേര്‍ക്കെതിരെ
കുമ്പള പോലീസ് കേസെടുത്തു.
അതേസമയം
ടോള്‍ പിരിവ്
അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന്
എ കെ എം അഷറഫ് എംഎല്‍എ
വ്യക്തമാക്കി.
പ്രതിഷേധക്കാര്‍
അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ടോള്‍ പിരിവ് താല്‍ക്കാലമായി നിര്‍ത്തിവെച്ചിട്ടുണ്ട് .

Scroll to Top