കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷനും കേരള പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ‘ഒഡീസി’ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പെരിയ ക്യാമ്പസില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. എജ്യുക്കേഷന്‍ വിഭാഗം ഡീന്‍ പ്രൊഫ. വി.പി ജോഷിത്ത് അധ്യക്ഷത വഹിച്ചു. ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. എം.എന്‍. മുസ്തഫ, പ്രൊഫ. അമൃത് ജി. കുമാര്‍, കെ.പി. താഹിറ, ടി.സി. നീന എന്നിവര്‍ സംസാരിച്ചു. ഡോ. എ. ശ്രീന, ഡോ. സുബ്രഹ്‌മണ്യ പൈലൂര്‍, ഡോ. വി. ആദിത്യ, ഡോ. ആര്‍. ചന്ദ്രബോസ്, സൂര്യ നാരായണന്‍, യു. ശ്രീജിത്ത് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ പയ്യന്നൂര്‍ റീജ്യണിലുള്‍പ്പെടുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Scroll to Top