ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം, അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ചെയര്‍മാനായി രാഘവന്‍ കുളങ്ങര, ജനറല്‍ സെക്രട്ടറിയായി ഷാഫി ചൂരിപ്പള്ളം എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

ചെറുവത്തൂര്‍ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

സത്യത്തിലും ധര്‍മത്തിലും അധിഷ്ഠിതമായ ഗാന്ധിസം കാലാതീതമാണെന്നും അതിന്റെ പ്രഭാവം അനുദിനം പ്രസരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്സ് വിമുക്ത ഭാരതമെന്ന പ്രചരണം പാഴ്വേലയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞുതന്നെയാണ് ഭരണക്കാര്‍ നികൃഷ്ടമായ കൂട്ടുകെട്ടുകളിലേര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന ചെയര്‍മാന്‍ ഡോ.എം.സി.ദിലീപ് കുമാര്‍, തെന്നല ബാലകൃഷ്ണപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. തെന്നല ബാലകൃഷ്ണപ്പിള്ള പുരസ്‌കാരം എം.പി. ജയരാജന്‍ വെങ്ങാട്ടിനു സമര്‍പ്പിച്ചു. ജില്ലാ ചെയര്‍മാന്‍ രാഘവന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.വി. സുധാകരന്‍, കെ.പി. പ്രകാശന്‍, പി.നാരായണന്‍ അടിയോടി, കെ.വി.രാഘവന്‍ മാസ്റ്റര്‍, ഡോ.പി.വി. പുഷ്പജ, ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഡി.എം സുകുമാരന്‍, എം.പി. മനോഹരന്‍, വി.കൃഷ്ണന്‍ മാസ്റ്റര്‍, ഒ. ഉണ്ണിക്കൃഷ്ണന്‍, വൈ.എം.സി. ചന്ദ്രശേഖരന്‍, പി.കെ. ഭാസ്‌കരന്‍, എം.വി.ജയശ്രീ, എ വി ബാബു, കുഞ്ഞിക്കണ്ണന്‍ മയിച്ച, കെ.കെ.കുമാരന്‍ മാസ്റ്റര്‍
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സഹകാരിത പുരസ്‌കാരം നേടിയചെറുവത്തൂര്‍ ഫാര്‍മേര്‍സ് ബേങ്കിനും പി.ടി.ഭാസ്‌കരപ്പണിക്കര്‍ പുരസ്‌കാര ജേതാവ് കെ.വി.രാഘവന്‍ മാസ്റ്റര്‍, ഉന്നത വിജയം നേടിയ ഡോ. മേഘന, ഇവി പത്മനാഭന്‍, നവദേവ്എം.നമ്പ്യാര്‍, എന്നിവര്‍ക്കും ഉപഹാരം നല്‍കി.

Scroll to Top