ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ചൗക്കി കുന്നില്‍ : ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു, ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കും എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്‍സാഫ് കുന്നിലിനും
കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ട്രെഷറര്‍ ജലാല്‍ വലിയ വളപ്പിനും സ്വീകരണം നല്‍കി, പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ എ അബ്ദുള്ള കുഞ്ഞി ഉപഹാരം വിതരണം ചെയ്തു,
പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു ,മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രെഷറര്‍
പി എം കബീര്‍ കമ്പാര്‍, സെക്രട്ടറി കരീം ചൗക്കി, വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹികളായ സമദ് ബണ്ടി, ഇല്യാസ് തങ്ങള്‍, അബ്ദു നീട്ടത്തില്‍, മുനീര്‍, നവാസ് കസ്സു,
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, കെ എം സി സി പഞ്ചായത്ത് ട്രെഷറര്‍ ജലാല്‍ വലിയവളപ്പില്‍, യൂത്ത് ലീഗ് പഞ്ചായത്ത് ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ശദീദ് കടവത്ത് , സിദ്ദിഖ് ബദര്‍ നഗര്‍, അല്‍ത്താഫ് ഡി പി, അസ്‌കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി,ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, അബ്ബാസ് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു, മുസ്ലിം യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സലീം അക്കര, മുന്‍ വൈസ് പ്രസിഡന്റ് അബ്ബാസ് മൊഗര്‍, മൊയ്തീന്‍ കുട്ടി, എം എസ് എഫ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റിഷാദ്, ഫയാസ് തങ്ങള്‍, അല്‍ത്താഫ് ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു,
നവാസ് കസ്സു നന്ദിയും പറഞ്ഞു

ഫോട്ടോ അടിക്കുറിപ്പ് : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top