കാസര്‍കോട് :- ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി സമരം നടത്തി, കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നടത്തുന്ന അതി ദാരിദ്ര്യം മുക്ത കേരളം എന്ന തള്ളിനെതിരായിട്ടാണ് കര്‍ഷക മോര്‍ച്ച പ്രതിഷേധിച്ചത്.
കേരളത്തില്‍ അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിഒന്നായിരത്തി നൂറ്റി മുപ്പത്തിനാല് അതിദരിദ്രര്‍ നിലനില്‍ക്കെയാണ് ദാരിദ്രമുക്തം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിഷേധ പരിപാടിക്ക് കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സുകുമാരന്‍ കാലിക്കടവ് നേതൃത്വം നല്‍കി, ജില്ലാ ജനറല്‍ സെക്രട്ടറി സജീവചേവാര്‍, വൈസ് പ്രസിഡന്റ്മാരായ ചന്ദ്രന്‍ നമ്പ്യാര്‍, സീതറാം ഭണ്ഡാരി, മണ്ഡലം പ്രസിഡന്റ്മാരായ മണി കാവുങ്കാല്‍, ഗംഗധരന്‍ കെ, അശോകന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ കാര്‍ത്തികേയന്‍ ഓമ്പ, ഗോവിന്ദന്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
അതി ദാരിദ്ര്യ കേരളം പ്രഖ്യാപനം സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി പ്രതിഷേധം, കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തകര്‍ വായ മുടികെട്ടി നില്‍പ്പുസമരം നടത്തി




