തൃക്കരിപ്പൂര്‍: കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അര്‍ഹനായ, ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് സേവിച്ച ടി.തമ്പാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയില്‍ നിന്ന് മെഡല്‍ ഏറ്റുവാങ്ങി 1998 ല്‍ പോലീസില്‍ കയറിയ ഇദ്ദേഹം 27 വര്‍ഷത്തോളം ജനക്ഷേമ പോലീസിന്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കല്‍ ടൂറിസം പോലീസ്, ചന്തേര ജനമൈത്രി പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ , കാസര്‍ഗോഡ് സി.ഐ ഓഫീസ്, ബദിയഡുക്ക സ്റ്റേഷന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം നിര്‍വ്വഹിച്ചു. നിലവില്‍ കാസര്‍ഗോഡ് ജില്ലയുടെ എസ്.പി സി അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ജോലി ചെയ്തു വരുന്നു. ഭാര്യ ഷീജ.പി.കെ വൈക്കത്ത് ക്ഷീരവികസന സംഘം സെക്രട്ടറിയാണ്. മക്കള്‍ നന്ദന പി.കെ അധ്യാപിക വിദ്യാര്‍ത്ഥിനി ) നമൃത.പി.കെ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി (എ.കെ.ജി ഹോസ്പിറ്റല്‍ കണ്ണൂര്‍. മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല പ്രസിഡണ്ടാണ് ടി.തമ്പാന്‍
ടി . തമ്പാന്‍ വൈക്കത്ത് കേരള മുഖ്യമന്ത്രിയില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഏറ്റുവാങ്ങി




