കുംബഡാജെയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍കണ്ടെത്തി

ആജിലയില്‍
താമസിക്കുന്ന പുഷ്പലത വി ഷെട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

മുഖത്ത് മാന്തിയ പാടുകളും കഴുത്തിലെ കരിമണി മാല കാണാനില്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, ആജിലയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പാവതിയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെയോടെയാണ് മൃതദേഹം കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തില്‍ നിന്നു കരിമണി മാല കാണാതായതായി സംശയിക്കുന്നു. അതിനാല്‍ മോഷണത്തിനിടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.
മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Scroll to Top