ചികിത്സാസഹായം കൈമാറി

ചികിത്സാസഹായം കൈമാറി
തൃക്കരിപ്പൂര്‍ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്‌കൂളിലെ 19916 എസ്എസ്എല്‍സി ബാച്ചിലുള്ള തൃക്കരിപ്പൂര്‍ തെക്കുമ്പാട് താമസിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കെ വി ഷീബയുടെ ചികിത്സാ സഹായനിധിയിലേക്ക് കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സ്വരൂപിച്ച 154120 രൂപ14.1.2026ന് ബുധനാഴ്ച സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍. ബി ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി കൈക്കോട്ട് കടവ് വാര്‍ഡ് മെമ്പര്‍ എം ടി അബ്ദുറഹിമാന് കൈമാറി.
തദവസരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിക്കുട്ടി കെ വി, സ്‌കൂള്‍ മാനേജര്‍ ടി കുഞ്ഞബ്ദുള്ള,പി ടി എ വൈസ് പ്രസിഡണ്ട് നസീര്‍ തൃക്കരിപ്പൂര്‍, ചികിത്സാ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ രാജഗോപാലന്‍ കെ കെ, കണ്‍വീനര്‍ ഒവി സുരേഷ്, കെ വി അമ്പു, അധ്യാപകരായ ഹമീദ് പി, ഫൈസല്‍ എം, അന്‍സാര്‍ എന്‍, മുഹമ്മദലി എം കെ, സുലൈമാന്‍ സി ടി, പിടിഎ ഭാരവാഹികളായ നൂറുദ്ദീന്‍,ബഷീര്‍ എന്നിവരും സംബന്ധിച്ചു.

Scroll to Top