മൂന്ന് ദിവസത്തെ പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരം , കന്യാകുമാരിയിലേക്ക് പുറപ്പെട്ട കോലായുടെ അമ്പതംഗ സംഘത്തിന് കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് .

മൂന്ന് ദിവസത്തെ പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരം , കന്യാകുമാരിയിലേക്ക് പുറപ്പെട്ട കോലായുടെ അമ്പതംഗ സംഘത്തിന് കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മുനിസിപല്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം. ഹനീഫ് ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ടി.എ. ഷാഫി , ഇബ്‌റാഹിം ബാങ്കോട് , സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, എന്‍.എ. അബ്ദുല്ല ഖാസീലേന്‍ , നവാസ് പാരീസ് എന്നിവര്‍ സന്നഹിതരായി.
കോലായ് പഠന യാത്രാ സംഘത്തെ തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് കാസര്‍കോട് എം.പി. ശ്രീ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ , ജൗഹര്‍ പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പഠന സംഘത്തിന് സ്‌കാനിയ ബെദിര , ഹസൈനാര്‍ തോട്ടുംഭാഗം , കരീം ചൗക്കി , ഹനീഫ് തുരുത്തി , നിസാര്‍ പെര്‍വാഡ് , ഡോ. അഷ്‌റഫ് , അബു പാണലം , ബഷീര്‍ അത്തി വളപ്പ് , സലീം മുഹ്‌സിന്‍ ഉബൈദ് ഊദുമ , സുലേഖ മാഹിന്‍ രാജേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി.

വര്‍ഷം തോറും ദീര്‍ഘവും ഹൃസ്വവുമായ രണ്ട് യാത്രകള്‍ വീതം സംഘടിപ്പിക്കുന്ന
കോലായ് പഠന സംഘത്തിന്റെ 8-ാമത്തെ യാത്രയാണിത്.

Scroll to Top