കാസര്‍കോട്: ജനുവരി ഏഴിന് ആരംഭിച്ച നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറുസ് സമാപിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെ വ്യാഴാഴ്ച രാവിലെ മുതല്‍ രാത്രി വരെ വിശ്വാസികളെ കൊണ്ട് ഉറുസ് നഗരി വീര്‍പ്പുമുട്ടി. വാഹനങ്ങളെ കൊണ്ട് ഉറൂസ് നഗരി നിറഞ്ഞു. പള്ളം മുതല്‍ ഉറുസ് നഗരി വരെയും ബീച്ച് റോഡ് ജംഗ്ഷന്‍ മുതല്‍ ഉറൂസ് നഗരി വരെയുള്ള റോഡില്‍ ഗതാഗതം നിയന്ത്രിക്കാന്‍ രാപ്പകല്‍ വോ ളണ്ടിയര്‍മാര്‍ കഠിന സേവനം നടത്തുന്നു. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നും കൈ, സഫ് വാന്‍ തങ്ങള്‍ ഏഴിമല, അന്‍വര്‍ മന്നാനി, തുടങ്ങി നിര്‍വധി പണ്ഡിതന്‍മാരും സാദാത്തിങ്ങളും ഉറൂസില്‍ വിശിഷ്ഠാതിഥികളായും പ്രാസംഗികരായും എത്തിയിരുന്നു. ദാറുല്‍ ഹുനഫകോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിളുകള്‍ക്ക് അനുമോദിച്ചു.
ഇന്ന് വെള്ളി വൈകീട്ട് മജീദ് ബാഖവി, സിദ്ധിഖ് അസ്ഹരി, മശ്ഹൂര്‍
ആറ്റക്കോയ തങ്ങള്‍ സംബിസിക്കും. ഉപ്പാപ്പ മഖാം സിയാറത്തിനായി നിരവധി അന്യ മതസ്ഥരും എത്തി. പള്ളി – ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അവരെ സ്വീകരിച്ചു
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറുസിന് ഭക്തജനതിരക്കേറി




