മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ മൊഗ്രാലില്‍ സംഘടിപ്പിക്കുന്ന ‘ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി-2026” വേണ്ടിയുള്ള ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2026 ജനുവരി 22,23,24 തീയതികളിലായി മൊഗ്രാല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
കലാരംഗത്തും, കായികരംഗത്തും ഏറെ നിറഞ്ഞ നില്‍ക്കുന്ന മൊഗ്രാല്‍ ഗ്രാമത്തില്‍ നടത്തിയ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ വിജയാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കെ യാണ് ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മൊഗ്രാലിന് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമ്മാനിക്കുന്നത്.മൂന്ന് ദിനരാത്രങ്ങള്‍ ഇനി മൊഗ്രാല്‍ ഗ്രാമം ഫുട്‌ബോള്‍ ആരവത്തിന് കാതോര്‍ക്കും.
ടൂര്‍ണമെന്റിന്റെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും,ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാലും സജീവമായി രംഗത്തുണ്ട്. പരിപാടിയുടെ ലോഗോ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ യൂണിറ്റ് ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍,കണ്‍വീനര്‍ ഷക്കീല്‍ അബ്ദുള്ള എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ ഹാജി ഇദ്ദീന്‍ മൊഗ്രാല്‍, എഴുത്തുകാരന്‍ അബ്ദുള്ളക്കുഞ്ഞി കന്നച്ച,റമ്മിസ്‌റാസ, സാംസ്‌കാരിക സമിതി ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ്,യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ യൂണിറ്റ് പ്രസിഡണ്ട് ആഷിക് അസീസ്,ഹസീബ് മൊഗ്രാല്‍,മുഹമ്മദ് അബ്‌ക്കോ,സത്താര്‍ കെ കെ പുറം,അത്താഉ മിലാനോ,ഇബ്രാഹിം കൊപ്പളം,അര്‍ഫാദ് വി വി,അര്‍മാന്‍ കെ എം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ:ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാലില്‍ സംഘടിപ്പിക്കുന്ന ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ പ്രകാശനം ചെയ്യുന്നു.




