കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം. ഭക്തജന തിരക്കേറി

കുമ്പള.കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് ഭക്തജന തിരക്കേറി. ഭക്തജനങ്ങള്‍ നേര്‍ച്ചയുമായി നാനാ ദിക്കുകളില്‍ നിന്നുമായി ക്ഷേത്ര സന്നിധിയില്‍ എത്തിത്തുടങ്ങി. നാളെയാണ് വെടിക്കെട്ട്.

വേദമൂര്‍ത്തി ബ്രഹ്‌മശ്രീ ദേലംമ്പാടി ഗണേശ തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ദിവസേന ക്ഷേത്ര സന്നിധിയില്‍ പരിപാടികള്‍ നടന്നുവരുന്നത്.ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കിവരുന്നു.

ഉത്സവത്തോടനുബന്ധിച്ച് മൂന്നാം ദിവസമായ ഇന്ന് 10.30ന് തുലാഭാരം,12.30 മഹാപൂജ,അന്നദാനം എന്നിവ നടക്കും.ഉച്ചയ്ക്ക് 2 മണി മുതല്‍ ഷെഡിക്കാവ് പാര്‍ത്തിസുബ്ബ യക്ഷഗാന കാലാസംഘം കുമ്പള അവതരിപ്പിക്കുന്ന ‘ശ്രീകൃഷ്ണ സന്ധാനം” യക്ഷഗാന താള മദ്ദള പ്രസംഗം നടക്കും.4.30ന് നട തുറക്കല്‍.5 മണി മുതല്‍ 6 മണി വരെ ശ്രീ ഭഗവതി ആലിച്ചാമുന്‍ഡി മഹിള ഭജന സംഘം ആരിക്കാടി അവതരിപ്പിക്കുന്ന ഭജന.4.30മുതല്‍ 7.30വരെ വിദുഷി ഹര്‍ഷിദ ബദിയടുക്കയുടെ കുമ്പള ശാഖയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന രജത നൃത്തയാന.6.30ന് ഭക്തജനങ്ങളുടെ സഹകരണത്തോടെ വിശ്വരൂപ ദര്‍ശനം.7. 30 മുതല്‍ പൂജ,നടു ദീപോത്സവം ശ്രീ ബലി

Scroll to Top