പാലിയേറ്റീവ് ദിനാചരണ സംഘടിപ്പിച്ചു


ബോവിക്കാനം:-
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, മുളിയാര്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍ സെക്കന്ററി പ്രൈമറി പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഹോം കെയര്‍ ടീം അലോപ്പതി, ഹോമിയോ വിഭാഗത്തിന്റെയും വോളണ്ടിയേഴ്‌സ് ഹോം കെയര്‍ ടീം പാലിയേറ്റീവ് രോഗികളെ സന്ദര്‍ശിച്ചു.ടീമില്‍ ഇരുപത്തഞ്ച് വോളണ്ടിയര്‍മാരും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി , ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍എസ്എസ് കുട്ടികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ഉണ്ടായിരുന്നു.രോഗികള്‍ക്ക് ഫുഡ് കിറ്റ്, വസ്ത്രം, ധനസഹായം എന്നിവ വിതരണം ചെയ്തു.സെക്കന്ററി പാലിയേറ്റീവ് നഴ്‌സ് എല്‍ രഞ്ജുഷ നായര്‍, പ്രൈമറി പാലിയേറ്റീവ് നഴ്‌സ് പ്രിയ കുമാരി എന്നിവര്‍ നേതൃത്വം നല്കി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ആര്‍ സത്യവതി,കെ ശാന്തിനി ദേവി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത്, അംഗങ്ങളായ കെ പ്രഭാകരന്‍,എം അനന്യ,നിമ്യ മനോജ്,മിസ്രിയ റഫീഖ്,എം ഉല്ലാസ്, ഇരിയണ്ണി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി ഡോ അശ്വിനി, മുളിയാര്‍ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോ ജഹാന ഇസ്സത്ത് എന്നിവര്‍ പങ്കെടുത്തു.

Scroll to Top