മഞ്ചേശ്വരം: ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ പ്രതിഷേധമിരമ്പി.
സംവരണം ഔദാര്യമല്ല, കീഴാള വര്‍ഗ്ഗത്തിന്റെ അവകാശമാണ്’ എന്ന മുദ്രാവാക്യ വിളിയുമായി പിഡിപി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണി നിരന്നു
വിദ്യാനഗര്‍ ബിസി റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കലക്ടറേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചോടെ കൂടി സമാപിക്കുകയായിരുന്നു.
രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്നത് പിഡിപിയുടെ പ്രഖ്യാപിത മുദ്രാവാക്യമാണ്,രാജ്യത്ത് ജനസംഖ്യാനുപാതിക സംവരണം എന്ന മുദ്രാവാക്യം ആദ്യമായി അവതരിപ്പിച്ചതും അതിനുവേണ്ടി വിശ്രമമില്ലാതെ പോരാട്ടം നടത്തിയതും പിഡിപിയും അബ്ദുല്‍ നാസര്‍ മഅ്ദനിയും ആണെന്നും ഇന്ന് ഈ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തിയുണ്ട് എന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീര്‍ പറഞ്ഞു
മുസ്ലിംകള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന വിദ്വേഷ പ്രചരണം പല സമുദായിക നേതൃത്വങ്ങളുടെയും പേരില്‍ ചിലരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്
ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ പ്രതിഷേധം
കേരളത്തിലെ ഈഴവ ജനവിഭാഗത്തിന് ജനസംഖ്യാനുപാതികമായി രണ്ട് ശതമാനത്തില്‍ അധികം ഉദ്യോഗ പ്രാതിനിധ്യം കുറവ് നില്‍ക്കുകയും മുന്നോക്ക നായര്‍ വിഭാഗത്തിന് 30% അധികം പ്രാതിനിധ്യം ലഭിക്കുകയും ചെയ്തിട്ടും 96% പ്രാതിനിധ്യ കുറവുള്ള മുസ്ലിമീങ്ങള്‍ എല്ലാം തട്ടിയെടുത്തു എന്നാണ് ചിലരുടെ ബാലിശമായ വാദങ്ങള്‍
ഇത്തരം പ്രചരണങ്ങള്‍നടക്കുന്നത് അര്‍ഹമായത് അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതിരിക്കാനുള്ള ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജില്ലാ സെക്രട്ടറി ആബിദ് മഞ്ഞംപാറയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം കൈമാറി
പിഡിപി കാസര്‍ഗോഡ് ജില്ലാ ഉപാധ്യക്ഷന്‍ ഷാഫി ഹാജി അടൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, മുനീര്‍ പള്ളപ്പാടി എന്നിവര്‍ സംസാരിച്ചു, കെപി മുഹമ്മദ് ഉപ്പള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
എം എ കളത്തൂര്‍ സ്വാഗതം പറഞ്ഞു
മാര്‍ചിന് ജില്ലാ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.