കേന്ദ്ര സര്‍ക്കാറിന്റെ പേര് പറഞ്ഞ് ഓട്ടോ വാഹനങ്ങളുടെ ഫിറ്റ്‌നസ് ചാര്‍ജ് പത്തിരട്ടിയോളം വര്‍ദ്ധിപ്പിച്ച പിണറായി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ തൊഴിലാളികളെ അണിനിത്തി കൊണ്ട് കാസര്‍ഗോഡ് ഓട്ടോറിക്ഷ മസ്ദുര്‍ സംഘ് (BMS)ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ R T O ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ അധ്യക്ഷന്‍ ശിവരാമപെര്‍ളയുടെ അധ്യക്ഷതയില്‍ BMS ജില്ലാ അധ്യക്ഷന്‍ ഉപേന്ദ്ര കോട്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. BMS ജില്ലാ സെക്രട്ടറി KV ബാബു BMS ജില്ലാ ഭാരവാഹികളായ ദിനേശ് ബംബ്രാണ, ഹരീഷ് കുദിരപാടി, ഗുരുദാസ് ചേനക്കോട്, എ കേശവ,എന്നിവര്‍ സംസാരിച്ച പരിപാടിയില്‍ ,ഉമേഷ് S K, വിശ്വനാഥഷെട്ടി, രാജേഷ് kanjangad ,B M S കാസര്‍കോട് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള, എന്നിവര്‍ പങ്കെടുത്തു ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ് സ്വാഗതവും സദാശിവ മുള്ളേരിയ നന്ദിയും പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.
ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫിറ്റ്‌നസ് ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടി അവസാനിപ്പിക്കണം




