മൊഗ്രാല്‍ പുത്തൂര്‍ : കേരളപ്പിറവി ദിനത്തില്‍ 15-ാം വാര്‍ഡ് അറഫാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന പന്നിക്കുന്ന് അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂറിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവം കളര്‍ഫുള്ളാക്കി ആഘോഷം. ബലൂണും സ്‌നേഹസമ്മാനവും നല്‍കി കുട്ടികളെ വരവേറ്റു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. രേഷ്മ ടീച്ചര്‍, റഷീദ് പോസ്റ്റ്, മുഹമ്മദ് മൂല, നജ്മ, ലത്തീഫ് സംബന്ധിച്ചു.
പ്രവേശനോത്സവം കളര്‍ഫുള്ളാക്കി മെമ്പര്‍ നൗഫല്‍ പുത്തൂര്‍




