ഉപ്പള : പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ ഒളി അജണ്ട മുന്‍ കൂട്ടി കണ്ട് കൊണ്ട് പ്രവാസികള്‍ അടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഇതോടപ്പം പ്രവാസി വോട്ടര്‍മാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സൂഷ്മ പരിശോധന വേളയില്‍ ബി എല്‍ ഒ മാരുമായി സഹകരിച്ചു 2002 ലെയും 2025 ലെയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കി .ഇതിനായി പ്രവാസികള്‍ പ്രത്യേകം ശ്രദ്ദ പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു
വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനായി മുഴുവന്‍ പ്രവാസി പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ അവസാനവാരത്തില്‍ പ്രവാസി ക്ഷേമ നിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു പഞ്ചായത്ത് തല ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു
യോഗത്തില്‍ പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കണ്ടതാട് സ്വാഗതം പറഞ്ഞു ബദ്രുദ്ദീന്‍ കണ്ടത്തില്‍ , അമീര്‍ പെര്‍മുദേ ,അബ്ദുല്‍ ഹമീദ് ആരിക്കാടി ,നൂര്‍മുഹമ്മദ്സാഹിബ് ,കെ പി മുഹമ്മദ് കല്‍പ്പാറ ,ഉസ്മാന്‍ നാണിയിത്തിലു തുടങ്ങിയവര്‍ സംബന്ധിച്ചു
എസ് ഐ ആര്‍: പ്രവാസി വോട്ടര്‍മാരുടെ ആശങ്ക പരിഹരിക്കണം: പ്രവാസി ലീഗ്




