കാസര്‍കോട്: ജനുവരി ഏഴിന് ആരംഭിച്ച നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറുസ് നാളെ ഞായര്‍ സമാപിക്കും. ജനുവരി 7 ന് ആരംഭിച്ച ഉറൂസില്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നും കൈ, സഫ് വാന്‍ തങ്ങള്‍ ഏഴിമല, അന്‍വര്‍ മന്നാനി, തുടങ്ങി നിരവധി പണ്ഡിതന്‍മാരും സാദാത്തിങ്ങളും വിശിഷ്ഠാതിഥികളായും പ്രാസംഗികന്‍മാരായും എത്തി. ദാറുല്‍ ഹുനഫകോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിളുകളെ അനുമോദിച്ചു.
ഇന്നലെ വെള്ളി വൈകീട്ട് മജീദ് ബാഖവി, സിദ്ധിഖ് അസ്ഹരി, മശ്ഹൂര്‍
ആറ്റക്കോയ തങ്ങള്‍ സംബസിച്ചു.. ഇന്ന് (ശനി) രാത്രി സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ജിഎസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
വാഹന തിരക്കും ഭക്തജനങ്ങളെ നിയന്ത്രിക്കാനും വളണ്ടിയര്‍മാരുടെ സേവനം പരക്കെ പ്രശംസക്കിടയാക്കി.
ഉപ്പാപ്പ മഖാം സിയാറത്തിനായി നിരവധി അന്യ മതസ്ഥരും എത്തി. പള്ളി – ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അവരെ സ്വീകരിച്ചു.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നാളെ (ഞായര്‍) സമാപിക്കും




