പാലിയേറ്റീവ് ദിനം: രോഗികളെ സന്ദര്‍ശിച്ച് എം.എല്‍.എയും നഗരസഭ ഭരണസമിതി അംഗങ്ങളും

കാസര്‍കോട്: കാസര്‍കോട് നഗരസഭ ജനറല്‍ ആശുപത്രി കാസര്‍കോടിന്റെ കീഴിലുള്ള സെക്കന്‍ഡറി പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി കിടപ്പു രോഗികളെ സന്ദര്‍ശിച്ച് രോഗീ പരിചരണവും ഫുഡ് കിറ്റ് വിതരണവും നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗികളെ സന്ദര്‍ശിച്ച് രോഗീ പരിചരണം നടത്തിയത്. വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുന്‍ കൗണ്‍സിലര്‍ അബ്ദുല്‍ റഹിമാന്‍ ചക്കര, എന്‍.എ ഹമീദ്, ഖമറുദ്ദീന്‍ തായല്‍, സെക്കന്‍ഡറി പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് ആയിഷ, സെക്കന്‍ഡറി പാലിയേറ്റീവ് നേഴ്‌സിങ് ഓഫീസേഴ്‌സ് ആയ ജൂലിന്‍ ജോസ്, ശാരിക രവി, ആശ വര്‍ക്കര്‍ സ്വപ്ന തുടങ്ങിയവരും സംബന്ധിച്ചു

Scroll to Top