രക്തദാനം സംഘടിപ്പിച്ചു

സിഐടിയു ദേശീയ പ്രസിഡണ്ടായിരുന്ന ഇ.ബാലാനന്ദന്‍ ദിനാചരണത്തിന്റെ ഭാഗമായി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ കാസറഗോഡ് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാനം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബി.എന്‍.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ജനാര്‍ദ്ദനന്‍, കാസറഗോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. നാഗരാജ ഭട്ട്, ഡോ.സൗമ്യ എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി എ.ജയകൃഷ്ണന്‍ സ്വാഗതവും ജലാലുദ്ദീന്‍ നന്ദിയും പറഞ്ഞു.

വര്‍ഗ്ഗീയതയ്‌ക്കെതിരെ മാനവികതയുടെ കാവലാളാകാം എന്ന സന്ദേശവുമായി
40 യൂണിറ്റ് രക്തമാണ് കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംഭാവന ചെയ്തത്.

ബാലാനന്ദന്‍ ദിനമായ ജനുവരി 19 ന് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും പതാകയുയര്‍ത്തി പ്രഭാത ഭേരി മുഴക്കും. ഉച്ചയ്ക്ക് 2 മണിക്ക് കാസറഗോഡ് പബ്ലിക് സെര്‍വന്റ്‌സ് ഹാളില്‍ ചേരുന്ന അനുസ്മരണ യോഗം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.മണിമോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുന്‍ ഡിവിഷന്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍, ഡിവിഷന്‍ കമ്മിറ്റിയംഗം വി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കും.

Scroll to Top