Friday, September 13, 2024
Home Editors Choice ‘വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീട്; ജീവനോപാധി ഉറപ്പാക്കും’

‘വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീട്; ജീവനോപാധി ഉറപ്പാക്കും’

by KCN CHANNEL
0 comment

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ രണ്ടാമത്തെ നിലകൂടി നിര്‍മിക്കാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment