കാസര്‍കോട് : ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ നടത്തി. ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള ക്വിസ്, യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനും കോളേജ് വിഭാഗത്തിനുമുള്ള ജില്ലാതല ഉപന്യാസമത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം ചെയ്തു.
അധ്യക്ഷനായി. ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള ക്വിസില്‍ മുളിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഇ. പ്രസീത, കെ. മിനി എന്നിവര്‍ ഒന്ന് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കെ. ഷീന, വി.വി. രാജശ്രീ എന്നിവര്‍ രണ്ട് വെസ്റ്റ്എളേരി ഗ്രാമപ്പഞ്ചായത്തിലെ രാജി ബൈജു, വി.എന്‍. അജീഷ എന്നിവര്‍ മൂന്ന് സ്ഥാനങ്ങള്‍ നേടി.
യുപി വിഭാഗം കുട്ടികള്‍ക്കുള്ള ക്വിസില്‍ തച്ചങ്ങാട് ജിഎച്ച്എസ്എസ് സ്‌കൂളിലെ കെ. അനിര്‍വേദ് ഒന്ന്, ബേത്തൂര്‍പാറ ജിഎച്ച്എസ്എസ് സ്‌കൂളിലെ വി.കെ. ദേവാഞ്ജന രണ്ട്, കോടോത്ത് ഡോ. എജിഎച്ച്എസ്എസ് സ്‌കൂളിലെ ടി. ശിവദ മോഹന്‍ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യുപി വിഭാഗം കുട്ടികള്‍ക്കുള്ള ക്വിസില്‍ തച്ചങ്ങാട് ജിഎച്ച്എസ്എസ് സ്‌കൂളിലെ കെ. അനിര്‍വേദ് ഒന്ന്, ബേത്തൂര്‍പാറ ജിഎച്ച്എസ്എസ് സ്‌കൂളിലെ വി.കെ. ദേവാഞ്ജന രണ്ട്, കോടോത്ത് ഡോ. എജിഎച്ച്എസ്എസ് സ്‌കൂളിലെ ടി. ശിവദ മോഹന്‍ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗം ക്വിസില്‍ ജിസിഎസ്ജിഎച്ച്എസ്എസ് ഇളമ്പച്ചിയിലെ ശ്രേയ സുബിന്‍, ജിഎച്ച്എസ്എസ് ചായ്യോത്തിലെ സി.ആര്‍. അശ്വഘോഷ് രണ്ട്, കെഎച്ച്എസ് കുമ്പളപ്പള്ളിയിലെ കെ. അജുല്‍ എന്നിവര്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടി.
ഉപജില്ലാതല ക്വിസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിതരണം ചെയ്തു. പി.വി. ദേവരാജന്‍, കെ.കെ. രാഘവന്‍, എസ്.സനോജ് എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളമിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ തിരുവന്തപുരത്താണ് ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നത്.




