ഗോള്‍ഡ് മെഡല്‍ ജേതാവായ മുഹമ്മദ് യാക്ഹൂബിന് സ്വീകരണം
കുമ്പള: കേരള സ്റ്റേറ്റ് ഹണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി ചാമ്പ്യനായ കാസര്‍ഗോഡ് ജില്ലയുടെ അഭിമാനതാരം മുഹമ്മദ് യാക്ഹൂബിന് മൊഗ്രാല്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നാടിന്റെ സ്‌നേഹുഷ്മളമായ സ്വീകരണം നല്‍കി.
സംഘടനയുടെ ഉപഹാരം കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാല്‍കീസ് എം. ഗാഫാര്‍ മുഹമ്മദ് യാക്ഹൂബിന് സമ്മാനിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടിയില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസിര്‍ മൊഗ്രാല്‍, യൂസുഫ് കോട്ട, ഹസീബ് മൊഗ്രാല്‍, ആത്ത മിലാനോ, അബ്‌കൊ മുഹമ്മദ്, സത്താര്‍ കെ.കെ, സ്മാര്‍ട്ട് മുഹമ്മദ്, യൂസുഫ് പച്ചാനി തുടങ്ങിയവര്‍ പങ്കെടുത്തു.
മുഹമ്മദ് യാക്ഹൂബിന്റെ ഈ നേട്ടം ജില്ലയിലെ കായിക മേഖലക്ക് പുതിയ ഉണര്‍വേകുന്നതാണെന്നും, യുവതലമുറക്ക് പ്രചോദനമാകുമെന്നും വക്താക്കള്‍ അഭിപ്രായപ്പെട്ടു.




