അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതി ജനുവരി 22 ന് നടത്തുന്ന സമരചങ്ങല വിജയിപ്പിക്കുക

കാഞ്ഞങ്ങാട് :
12-ാം ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കുക, കെ.ഇ.ആര്‍ പാര്‍ട്ട് 3 പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക,
ഡി എ കുടിശ്ശിക അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ജനുവരി 22 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനു മുന്നില്‍ നടക്കുന്ന സമരചങ്ങല വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജേഷ്
ഓള്‍നടിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍, വിനയന്‍ കല്ലത്ത്, എം.ടി രാജിവന്‍ , സുനില്‍കുമാര്‍കരിച്ചേരി, എ കെ സുപ്രഭ,
ടി എ അജയകുമാര്‍,
എ സജയന്‍,
കെ വിനോദ് കുമാര്‍, പി രാജഗോപാലന്‍, ഒ പ്രതീഷ്, വി സുപ്രീത് ,
കെ വി ഷീമ എന്നിവര്‍ സംസാരിച്ചു.

Scroll to Top