മൊഗ്രാല്‍.സി ലെവല്‍ വിദ്യാര്‍ത്ഥികളുടെ ജില്ലാ സെമിനാര്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍ ഉദ്ഘടാനം ചെയ്തു.
പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,ഹെഡ്മാസ്റ്റര്‍ ജെ ജയറാം,ജെ ആര്‍സി ജില്ലാ കോഡിനേറ്റര്‍ സമീര്‍ തെക്കില്‍,പി ടി എ വൈസ് പ്രസിഡന്റ് റിയാസ് കരീം, ഹസീന,നജ്മുന്നിസ, ജെ ആര്‍ സി കൗണ്‍സിലര്‍മാരായ അഷ്‌കര്‍,സിജിന അശ്വനി എന്നിവര്‍ സംസാരിച്ചു.വിവിധ സെഷനുകളിലായി
ഡോ:നാരായണ നായിക്,സമീര്‍ തെക്കില്‍,ശ്രീരാഗ് പി ജി എന്നിവര്‍ ക്ലാസുകളെടുത്തു, സമാധാനറാലിയോടെ സെമിനാര്‍ സമാപിച്ചു.
മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്: ജൂനിയര്‍ റെഡ് ക്രോസ്സ് ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു.




