ഹൈദരാബാദ്: രൂക്ഷമായ മഴക്കെടുതിയില്‍ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍. മഴക്കെടുതിയില്‍ പെട്ട് ആന്ധ്രാപ്രദേശില്‍ 17 പേരും തെലങ്കാനയില്‍ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നല്‍പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.
ഇന്നും നാളെയും ആന്ധ്രയിലെയും തെലങ്കാനയിലും മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ആന്ധ്രയില്‍ വെള്ളം കയറിയ താഴ്ന്ന മേഖലകളില്‍ നിന്ന് ഏതാണ്ട് 13,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് കണക്ക്. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള 140 തീവണ്ടികള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു.
ഇതിനിടെ, തെലങ്കാനയിലെ മെഹബൂബാബാദില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവശാസ്ത്രജ്ഞയും അച്ഛനും മരിച്ചു. ഐകാര്‍ (ICAR) ഈ വര്‍ഷത്തെ മികച്ച യുവശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുത്ത അശ്വിനി നുനാവത്, ഇവരുടെ അച്ഛന്‍ മോത്തിലാല്‍ നുനാവത് എന്നിവരാണ് മരിച്ചത്. തെലങ്കാന നാരായണ്‍ പേട്ടിലെ എക്കമേടുവില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് കര്‍ഷകത്തൊഴിലാളിയായ ഹരിജന അഹനുമമ്മ, മകള്‍ അഞ്ജലുമ്മ എന്നിവരും മരിച്ചു.
ആന്ധ്രയിലെ പലേറില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച് തിരികെ അച്ഛനമ്മമാരെ എയര്‍ ലിഫ്റ്റ് ചെയ്യാനെത്തിയപ്പോഴേക്ക് ആ വീടാകെ ഇടിഞ്ഞ് തകര്‍ന്ന് ഇരുവരും മരിച്ചത് മറ്റൊരു സങ്കടക്കാഴ്ചയായി. പലേര്‍ സ്വദേശി യാക്കൂബും ഭാര്യയുമാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി
രൂക്ഷമായ മഴക്കെടുതി, മരണസംഖ്യ ഉയര്‍ന്നു, ആന്ധ്രയിലും തെലങ്കാനയിലും ഗുരുതര സാഹചര്യം, മരിച്ചവരില്‍ യുവ ശാസ്ത്രജ്ഞയും
19
previous post