അഭിഷേകിന്റെ ടൈം! വമ്പന്‍ റെക്കോര്‍ഡില്‍ റസലിനെയും മാക്സ്വെല്ലിനെയും വെട്ടി ഒന്നാമത്

ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ട്വന്റി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
നാഗ്പൂരില്‍ നടന്ന ഒന്നാം ടി20യില്‍ 48 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാന്‍ഡിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
35 പന്തില്‍ 84 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് നടത്തിയ താരം എട്ട് സിക്സറും അഞ്ച് ഫോറുമാണ് അടിച്ചത്. മത്സരത്തിലെ താരവും അദ്ദേഹമായിരുന്നു.
കൂടുതല്‍ കണ്ടെത്തുക
TV & Video
Politics
ഈ ഇന്നിങ്‌സിലൂടെ ടി-20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന ലാന്‍ഡ്മാര്‍ക്ക് കടക്കാനും അഭിഷേകിനും സാധിച്ചു. ഏറ്റവും കുറവ് ബോള്‍ നേരിട്ട് ഈ നേട്ടം കൈവരിക്കുന്ന താരമാകാനും അഭിഷേകിനായി.

2898 പന്തിലാണ് അദ്ദേഹം 5000 ടി-20 റണ്‍സ് തികച്ചത്. ആന്‍ഡ് റസല്‍ (2942 ബോള്‍സ്) ടിം ഡേവിഡ് (3127 ബോള്‍സ്) വില്‍ ജാക്‌സ് (3196 ബോള്‍സ്), ഗ്ലെന്‍ മാക്സ്വെല്‍ (3239 ബോള്‍സ്) എന്നിവരെയെല്ലാം വെട്ടിയാണ് അഭിഷേകിന്റെ മുന്നേറ്റം. 172 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ നേട്ടം.

Scroll to Top