80 അടി താഴ്ച്ചയുള്ള കിണറില്‍ കുടുങ്ങിയാള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്

ചെങ്കള ചേരൂറിലായിരുന്നു അപകടം

ചെങ്കള ചേരൂറിലെ സുലൈമാന്‍ എന്ന ആളുടെ വീട് മുറ്റത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങവേ കയര്‍ പൊട്ടി അബ്ദുല്‍ റഹ്‌മാന്‍ 52 വയസ്സ് എന്ന ആള്‍ കിണറ്റില്‍ അകപ്പെട്ടു സഹായത്തിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ സേനയെ സംഭവം അറിയിച്ചു സേനയെത്തി അപകടത്തില്‍പ്പെട്ട ആളെ റിംഗ് നെറ്റിന്റെ സഹായത്താല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഗോകുല്‍ കൃഷ്ണന്‍ 80 അടി താഴ്ചയുള്ള കിണറില്‍ ഇറങ്ങി ആളെ കരയ്ക്ക് എത്തിച്ചു തുടര്‍ന്ന് സേനയുടെ ആംബുലന്‍സില്‍ ഫസ്റ്റ് എയ്ഡ് നല്‍കി അപകടത്തില്‍പ്പെട്ട ആളെ കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കിണറിന് 80 അടി താഴ്ചയും പത്തടിയോളം വ്യാസവും ഉണ്ട്

Scroll to Top