സര്‍ക്കാറിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം: മൊഗ്രാലില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു

മൊഗ്രാല്‍. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവും, ജനകീയ ക്ഷേമ പദ്ധതികളിലും ആഹ്ലാദം പങ്കിട്ട് മൊഗ്രാലില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തു.

പരിപാടിക്ക് സിദ്ദീഖ് അലി മൊഗ്രാല്‍, എ എം സിദ്ദീഖ് റഹ്‌മാന്‍, കെ എം മുഹമ്മദ്, താജുദ്ദീന്‍ മൊഗ്രാല്‍, കബീര്‍ ബി കെ, അബ്ബാസ് ഓട്ടോ, ഉമ്പൂ കൊപ്പളം, മൊയ്ദീന്‍ തഖ്വ നഗര്‍, വിശ്വനാഥന്‍, റഷീദ് കെ കെ പുറം എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top