ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കണ്‍വെന്‍ഷനും ലീഗ് സഭയും സംഘടിപ്പിച്ചു

സംഗമത്തില്‍ വെച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒന്നാം വാര്‍ഡില്‍ നിന്നും ഉള്ള പഞ്ചായത്ത് മെമ്പര്‍ അഡ്വ.സമീറ ഫൈസലിന് വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്,പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിന്റെ കരുത്തുറ്റ ശബ്ദത്തിന് വാര്‍ഡ് കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും സ്‌നേഹാദരവ് നല്‍കുകയുണ്ടായി.രണ്ടുകോടി 80 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ വാര്‍ഡിനായി ഒരുക്കിവെച്ചത്.അതില്‍ ഒരു കോടി 80 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും ഒരുകോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് സമീറ ഫൈസല്‍ മികച്ച രീതിയില്‍ ഭരണം കൈകാര്യം ചെയ്യുകയും വാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഇടപെടുകയും പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നാം വാര്‍ഡിന്റെ പ്രിയപ്പെട്ട മെമ്പര്‍ക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മാഹിന്‍ ഹാജി കല്ലട്ര ,ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ എന്നിവര്‍ മുസ്ലിം ലീഗ് പഞ്ചായത്ത്,ഒന്നാം വാര്‍ഡ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കൈമാറി.വനിതാ ലീഗ് കാസറഗോഡ് ജില്ല സെക്രട്ടറി നജ്മ ഖാദര്‍ ഷാള്‍ അണിയിച്ചു

Scroll to Top