കാസര്‍കോട് : ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്കുള്ള വേതനം
വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കുറ്റകൃതങ്ങള്‍ ചെയ്യാന്‍
പ്രോത്സഹിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം
നിഷേധിച്ച് ജീവനക്കാരെ അവഗണിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ്
പി.കെ. ഫൈസല്‍ പറഞ്ഞു.
നിരന്തരമായ ആനുകൂല്യ നിഷേധത്തിനെതിരേ എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന നവജീവനയാത്രയുടെ സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ ഖാന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍, സെക്രട്ടറി ജോയ് ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. കാര്‍ത്തികേയന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സി.ജെ. ജെയിംസ്, എം. രാജീവന്‍ നമ്പ്യാര്‍, ഉഷാ അര്‍ജുനന്‍, കെ. ഗോപാലകൃഷ്ണന്‍, എ.ടി. ശശി, വി.ടി.പി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി (രക്ഷാ.), പി.കെ. ഫൈസല്‍ (ചെയ.), എ.ടി. ശശി (ജന. കണ്‍.), വി.ടി.പി. രാജേഷ്, വി.എം.
രാജേഷ് (കണ്‍.).




