പള്ളിക്കര : യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിപ്പുഴയില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം പള്ളിപ്പുഴ ചീഫ് ഇമാം സഈദ് സഅദി കാവുംപടിയുടെ സാന്നിധ്യത്തില്‍ എന്‍.പി മുഹമ്മദ് വളാഞ്ചേരി നിര്‍വഹിച്ചു. പള്ളിപ്പുഴ കെ.എം.സി.സി ഭാരവാഹികളായ ഷെരീഫ് പി.കെ (ട്രഷറര്‍), അസ്ലം അബ്ദുല്‍ ഖാദര്‍ (വൈസ് പ്രസിഡന്റ്), അന്‍സാരി മഹ്‌മൂദ് (മീഡിയ സെക്രട്ടറി), പള്ളിപ്പുഴയിലെ മുസ്ലീം ലീഗിന്റെയും മറ്റു പോഷക സംഘടനകളുടെയും നേതാക്കള്‍, പ്രവര്‍ത്തകര്‍, പള്ളിപ്പുഴ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖവര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പള്ളിപ്പുഴ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായി കഴിഞ്ഞ ഡിസംബറിലാണ് ബൈത്തുറഹ്‌മ പദ്ധതി പ്രഖ്യാപിച്ചത്.
യു.എ.ഇ യില്‍ നിന്നും പ്രസിഡന്റ് നൗഷാദ് ഇബ്രാഹിം, ജനറല്‍ സെക്രട്ടറി ബഷീര്‍ റഹ്‌മാന്‍, ഒര്‍ഗ. സെക്രട്ടറി സിദ്ധീഖ് കോയ, വൈസ് പ്രസിഡന്റുമാരായ നാസര്‍, ജലീല്‍, അബ്ദുള്ള ബി.കെ. സെക്രട്ടറിമാരായ മുഹമ്മദ് അലി, അനസ്, ഇംതിയാസ്, ഹാരിസ്, ഹംസു, സാദിഫ് അലി കോഓര്‍ഡിനേറ്റര്‍മാരായ സ്വാദിഖ്, ഇര്‍ഫാന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു.




