82
കാസറകോട് ഉപ്പളയില്‍ വച്ച്
ATM ലേക്ക് നിറക്കാന്‍ കൊണ്ട് വന്ന 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.തമിഴ്‌നാട് തിരുട്ടുഗ്രാമം സ്വദേശി മുത്തു കുമരനെയാണ് തിരിച്ചിറപ്പള്ളി രാംജി നഗറില്‍ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് 27 നാണ് എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ വാനിന്റെ ചില്ല് തകര്‍ത്ത് കവര്‍ന്നത്.തിരുട്ടുഗ്രാമം സ്വദേശികളായ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.