കുമ്പള മീന്‍ മാര്‍ക്കറ്റ്
കുമ്പള : ലക്ഷങ്ങള്‍ ചെലവാക്കി മീന്‍മാര്‍ക്കറ്റ് കെട്ടിടം
പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിട്ടും തുറന്നുകൊടുക്കാതെ അധികൃതര്‍. കുമ്പള പഞ്ചായത്താണ് 2024-25 വാര്‍ഷിക മീന്‍വില്പനക്കാര്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിച്ചത്.
മീന്‍വില്‍പ്പന മാത്രമല്ല മാംസം, പച്ചക്കറി, പഴം എന്നിവയുടെ വില്പനയ്ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍് ഏതാണ്ട് എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതീകരണജോലിയും മുറ്റം കൊരുപ്പുകട്ടകള്‍ പാകാനുള്ള പ്രവൃത്തിയും മറ്റുമാണ് ബാക്കിയുള്ളത്.
മീന്‍വില്പന കടകള്‍ക്ക് മുന്‍പില്‍
നിലവില്‍ നഗരത്തിലെ കടകള്‍ക്ക് മുന്‍പിലാണ് മീന്‍വില്പന നടത്തുന്നത്. ഏറെക്കാലം മീന്‍ വില്പനക്കാരും വ്യാപാരികളും തമ്മില്‍ തുറന്ന പോരിനിതിടയാക്കിയിരുന്നു. നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു.
ചിലപ്പോള്‍ പോലീസ് ഇടപ്പെട്ട് വില്‍പ്പനക്കാരെ അവിടെ നിന്നും മാറ്റാറുണ്ടെങ്കിലും വീണ്ടും അവിടെ തന്നെ കച്ചവടം ചെയ്യുകയാണ് പതിവ്.
മാലിന്യക്കൂമ്പാരം
പുതിയ കെട്ടിടത്തിനരികിലും വഴിയിലും മാലിന്യക്കൂമ്പാരമാണ്.
പ്ലാസ്റ്റിക്കുള്‍പ്പടെയുള്ള മാലിന്യവും മറ്റും തള്ളുകയാണ്. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള വഴി കൂടിയാണിത്.
മാലിന്യം കൂട്ടിയിടുന്നത് കാരണം പരിസരങ്ങളില്‍ തെരുവുനായകളുടെ ശല്യവും രൂക്ഷം.
മീന്‍ മാര്‍ക്കറ്റ് പരിസരത്ത് തള്ളിയ മാലിന്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കെട്ടിടത്തിനരികിലും വഴിയരികളിലും മാലിന്യം കുന്നുകൂടി. മഴവെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ച ഓടകള്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യവും കൊണ്ട് നിറഞ്ഞ നിലയിലാണ്.




