സപ്ലൈകോയെ സംരക്ഷിക്കുക ,വിലക്കയറ്റം തടയുക, 2019 മുതല്‍ 2023 വരെയുള്ള 4 വര്‍ഷത്തെ ശമ്പള കുടിശ്ശിഖ അനുവദിക്കുക, താല്‍ക്കാലിക പാക്കിംഗ് ദിവസ വേതന തൊഴിലാളികളുടെ വേതനം വര്‍ദ്ദിപ്പിക്കുക ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക,2014 ന് ശേഷം സര്‍വ്വീസില്‍ വന്ന ജീവനക്കാര്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 23 ന് നടത്താനിരുന്ന സമരം ജനുവരി 22നുള്ളില്‍ തീര്‍പ്പ് കല്പിക്കുമെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം മാറ്റിവെച്ചിരുന്നു ഇതിന്റെ തുടര്‍ച്ചയായി സപ്ലൈകോനാ ഷണല്‍ എംപ്ലോയീസ് അസോസിയേഷന്‍ ഐ.എന്‍.ടിയുസിയുമായി ഇന്ന് സപ്ലൈകോ മാനേജിംഗ് ഡയരക്ടര്‍ ചര്‍ച്ചനടത്തിയെങ്കിലും യാതൊന്നും നടപ്പില്‍വരുത്തുവാന്‍ കഴിഞ്ഞില്ല
ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ മാര്‍ച്ച് 6,7 തീയ്യതികളില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. വിജയകുമാര്‍ അറിയിച്ചു. അതോടൊപ്പം ഫെബ്രുവരി 11 മുതല്‍ 14 വരെയും 24 മുതല്‍ 27 വരെയും ഔട്ട്‌ലെറ്റുകള്‍, റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹന പ്രചരണ ജാഥകള്‍നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.
ചര്‍ച്ചയില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍.വിജയകുമാര്‍ ജനറല്‍ സെക്രട്ടറി സുബാഷ് മുഖത്തല ട്രഷറര്‍ ഡി.എന്‍ ദിലീപ് കുമാര്‍ സെക്രട്ടറിമാരായ ആര്‍.പ്രേംനാഥ്, അലന്‍ കെ. ജോണ്‍ / തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാര്‍ എം.എസ്, ട്രഷറര്‍സജി.വി എന്നിവര്‍ പങ്കെടുത്തു




