മൊഗ്രാല്‍. മാപ്പിളപ്പാട്ടിന്റെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച മൊഗ്രാലിന്റെ പക്ഷിപ്പാട്ട് കാവ്യം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കേന്ദ്രം നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇശല്‍ ഗ്രാമവും പരിപാടിയുടെ വിജയത്തിനായി ഒരുങ്ങി.
ഇതിവൃത്തവും, സാഹിത്യ ഭംഗിയും കൊണ്ട് മലയാളക്കര നെഞ്ചിലേറ്റിയവയാണ് പക്ഷി പാട്ടുകള്‍. മൊഗ്രാല്‍ കവികളില്‍ പ്രധാനിയായിരുന്ന നടുത്തോപ്പില്‍ അബ്ദുള്ളയാണ് പക്ഷിപ്പാട്ട് രചിച്ചത്.ഇത് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട മാപ്പിള കാവ്യവുമാണ്.2026 ജനുവരി 31തീയതി കാസറഗോഡും, മൊഗ്രാലിലുമായി നടത്തപ്പെടുന്നപക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികാഘോഷം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മൊഗ്രാല്‍ ഗള്‍ഫ് ഹോട്ടലിന്റെ പരിസരത്ത് വെച്ച് നടന്നു.31ന് രാവിലെ പത്തു മണിക്ക് കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടക്കുന്ന ചരിത്ര സെമിനാറിലും, വൈകുന്നേരം 5മണിക്ക് മൊഗ്രാലില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും തുട4ന്ന് നടക്കുന്ന തനിമയാര്‍ന്ന മാപ്പിള കലകളായ ഒപ്പന,
അറബനമുട്ട്,
വട്ടപ്പാട്ട്,
പക്ഷിപ്പാട്ട് എന്നിവ സംസ്ഥാനത്തെ വിവിധ കലാ സംഘങ്ങളുടെ നേതൃത്വത്തില്‍ അരങ്ങേറും.ഒപ്പം പ്രകല്പരായ കലാകാരന്മാ4 അവതരിപ്പിക്കുന്ന
കലാസദ്ധ്യയും ഉണ്ടാകും.
പ്രവാസി വ്യവസായ പ്രമുഖനും,സ്പിക് ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുള്ള സ്പിക്ക്, പക്ഷിപ്പാട്ട് രചയിതാവ് നടുത്തോപ്പില്‍ അബ്ദുള്ളയുടെ പേരക്കുട്ടി അബ്ദുള്ള താജിന് നല്‍കി പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ചെയ്തു.ചടങ്ങില്‍ സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാനും, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി പി.അബ്ദുല്‍ ഖാദര്‍ ഹാജി,പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,സിദ്ദീഖ് അലി മൊഗ്രാല്‍,എ എം സിദ്ദീഖ് റഹ്‌മാന്‍,എസ്.കെ. ഇഖ്ബാല്‍,റഷീദ് ഒമാന്‍,ടി.എ.ജലാല്‍, അഷ്‌റഫ് എം.എസ്, ഇബ്രാഹിം പി എം, ജലീല്‍ കൊപ്പളം, സത്താര്‍ ബി.കെ, അബ്ബാസ് നടുപ്പളം, മുഹമ്മദ് ഗുജരി, ഖാദര്‍ സി.എച്ച്, അഷ്‌റഫ് തവക്കല്‍, സിദ്ദീഖ് സ്ട്രിക്ക്, ഹാരിസ് മൊഗ്രാല്‍, തുടങ്ങിവര്‍ സംബന്ധിച്ചു.
ഫോട്ടോ: പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം:പ്രോഗ്രാം ബ്രോഷര്‍ മൊഗ്രാമില്‍ വെച്ച് പ്രവാസി വ്യവസായി സ്പിക് ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം അബ്ദുല്ല കുഞ്ഞി, അബ്ദുല്ല താജിന് നല്‍കി പ്രകാശനം ചെയ്യുന്നു.




