കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ഓഫ് മെന്റലിസവും ആര്‍ട്‌സ് ഓഫ് മെന്റലിസവും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രത്യേക ഉദ്യമത്തില്‍ പങ്കെടുത്ത സഖേഷ് സുരേന്ദ്രന്‍ മൂന്നു അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. അമേരിക്കന്‍ ബുക്ക് ഓഫ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്തോ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ നിന്നാണ് നൃത്തസംവിധായകന്‍ കൂടിയായ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി സഖേഷ് സുരേന്ദ്രന്‍ ഇടം നേടിയത്. മെന്റലിസം എന്ന കല ആസ്പദമാക്കിയാണ് അവാര്‍ഡ്. ലഹരിയുമായി ബന്ധപ്പെട്ട ടെലികൈനിസിസിനാണ് അവാര്‍ഡിന് അര്‍ഹമായത്.
നിരവധി മലയാള- കന്നഡ സിനിമകളില്‍ നൃത്ത സംവിധായകനാണ് സഖേഷ്. നൃത്ത അധ്യാപകനായും കോറിയോഗ്രാഫറായും ശ്രദ്ധേയനാണ് സഖേഷ്. സാധരണ ഒരു കലാകരനപ്പുറത്ത് സിനിമ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ്. മെന്റലിസം മേഖലയില്‍ കൂടി കഴിവുതെളിയിക്കപ്പെട്ട ഇദ്ദേഹം വിദ്യാനഗര്‍ , ജേര്‍ണലിസ്റ്റ് നഗറിലെ സുരേന്ദ്രന്റെയും പി എസ് ഉഷയുടേയും മകനാണ്.
വിദ്യാനഗര്‍ ചിന്മയ കോളനി, ബദിയഡുക്ക എന്നിവിടങ്ങളില്‍ ‘വെദി തീര്‍ത്തം ഡാന്‍സ് & ഫിറ്റ്‌നസ് അക്കാദമി കൂടി നടത്തി വരുന്നു.
മെന്റലിസം ത്രിപ്പിള്‍ വേള്‍ഡ് റെക്കോര്‍ഡ് നേടി വിദ്യാനഗര്‍ സ്വദേശി സഖേഷ് സുരേന്ദ്രന്‍




