ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി:മൊഗ്രാലില്‍ ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.യങ് ചലഞ്ചേഴ്‌സ് കുന്നില്‍ ഫൈനലില്‍.

മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാലില്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം.മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാതിഥിയായി സംബന്ധിച്ചു. ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

കേരളം മെസ്സിയുടെ വരവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മെസ്സി മറ്റു സംസ്ഥാനങ്ങളിലൊക്കെ വന്നു പോകുന്നുമുണ്ട്.ഇനി ഇതിനായി കത്തിരിക്കേണ്ട,ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ടീമുകളില്‍ നിന്ന് നിരവധി മെസ്സി മാരെയും, റൊണാള്‍ഡോ മാരെയും വാര്‍ത്തെടുക്കാന്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ ഉപകരിക്കണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍,അര്‍ഷാദ് വൊര്‍ക്കാടി,ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ്-ഗഫാര്‍, വാര്‍ഡ് മെമ്പര്‍ ജമീല ഹസ്സന്‍,വ്യവസായ പ്രമുഖന്‍ റമീസ് രാസ, പ്രവാസി വ്യവസായി കെ എം അബ്ദുള്ളക്കുഞ്ഞി സ്പിക്,വിശാഖ് ഭൂഷന്‍ പുരസ്‌കാര ജേതാവ് വൈദ്യരത്‌നം എ എ മാത്തുകുട്ടി വൈദ്യര്‍, എഴുത്തുകാരനും പ്രവാസിയുമായ ഇഖ്ബാല്‍ പള്ളം,മുന്‍ സന്തോഷ് ട്രോഫി കേരള ടീം മാനേജര്‍ പിസി ആസിഫ്,പി എ ആസിഫ് അഷ്ഫാന്‍ ചൈന, സിദ്ധീഖ് അലി മൊഗ്രാല്‍,എ മാഹിന്‍ മാസ്റ്റര്‍,ആസിഫ് ഇഖ്ബാല്‍,പിടിഎ പ്രസിഡണ്ട് ലെത്തീഫ് കൊപ്പളം,ടി എം ശുഹൈബ്,എ എം സിദ്ദീഖ് റഹ്‌മാന്‍,തുടങ്ങി കലാ- സാമൂഹിക- സാംസ്‌കാരിക- കായിക-വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

പ്രഗല്‍ഭരായ താരങ്ങളെ തന്നെ അണിനിരത്തിയാണ് ഉദ്ഘാടന ദിവസം നാല് ടീമുകള്‍ കൊമ്പ് കോര്‍ത്തത്.
ഉദ്ഘാടന മത്സരത്തില്‍ പ്രിയദര്‍ശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാല്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ പരാജയപ്പെടുത്തി. രണ്ടാമത് മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പളയെ യങ് ചാലഞ്ചേഴ്‌സ് കുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു.
സെമിഫൈനലില്‍ പ്രിയദര്‍ശിനി ഒളിഞ്ഞിവളപ്പിനെ ഒരു ഗോളിന് തോല്‍പ്പിച്ച് യങ് ചലഞ്ചേഴ്‌സ് കുന്നില്‍ ഫൈനലില്‍ പ്രവേശിച്ചു. റഹ്‌മാന്‍ പള്ളിക്കരയുടെ നേതൃത്വത്തിലുള്ള റഫറിമാര്‍ കളി നിയന്ത്രിച്ചു.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഷക്കീല്‍ അബ്ദുള്ള,ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ്,അസീബ് മൊഗ്രാല്‍ മറ്റു സമിതി അംഗങ്ങള്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

രണ്ടാം ദിവസമായ ഇന്ന് ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്,വിഗാന്‍സ് മൊഗ്രാല്‍പുത്തൂരിനെ നേരിടും.രണ്ടാം മത്സരത്തില്‍ ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്സ് എഫ് സി യെ നേരിടും. ഇതില്‍നിന്ന് വിജയിക്കുന്ന ടീമുകള്‍ രാത്രി സെമിഫൈനലില്‍ മാറ്റുരക്കും.നാളെ രാത്രി 8:00 മണിക്കാണ് ഫൈനല്‍ മത്സരം.

ഫോട്ടോ:ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സംസാരിക്കുന്നു.

ഫോട്ടോ:മൊഗ്രാലില്‍ ആരംഭിച്ച ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരം.

Scroll to Top