കാസര്‍കോട്:
സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായി, സമസ്തയെയും സമസ്തയിലെ പണ്ഡിതന്മാരെയും പരിചയപ്പെടുത്തുന്ന നൂറോളം പുസ്തകങ്ങള്‍ ജില്ലയിലെ വിവിധ ലൈബ്രറികളിലേക്ക് കൈമാറുന്ന പദ്ധതിക്ക് തുടക്കമായി.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ നടന്നു. സമസ്ത സഹകാരി എം.എസ്. മൊയ്തു ഗോളിയടുക്ക പുസ്തകങ്ങള്‍ കാസര്‍കോട് ജില്ലാ ലൈബ്രറിയ്ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചം, രാജേഷ്, പ്രശാന്തി, സജിനി, മൂസ മൗലവി സാലത്തടുക്ക, റഫീഖ് കൊല്ലംങ്കാനം, യൂസുഫ് ദാരിമി മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
സമസ്തയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ഗ്രന്ഥവായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സമസ്തയുടെ ചരിത്രവും പണ്ഡിതപരമ്പരയും പൊതുസമൂഹത്തിലേക്ക് കൂടുതല്‍ വ്യാപകമായി എത്തിക്കുന്നതില്‍ ഈ പുസ്തകവിതരണം നിര്‍ണായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പൊതു ലൈബ്രറികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലൈബ്രറികളിലേക്കും തുടര്‍ഘട്ടങ്ങളായി പുസ്തകങ്ങള്‍ കൈമാറുമെന്ന് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു.
പടം:
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലൈബ്രറി പുസ്തകവിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ സമസ്ത സഹകാരി എം.എസ്. മൊയ്തു ഗോളിയടുക്ക പുസ്തകങ്ങള്‍ കൈമാറുന്നു.
സമസ്ത നൂറാം വാര്‍ഷികം;ലൈബ്രറികളിലേക്ക് സമസ്തയെ പരിചയപ്പെടുത്തുന്ന നൂറ് പുസ്തകങ്ങള്‍ വിതരണം ചെയ്ത് എസ്.കെ.എസ്.എസ്.എഫ്




