അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി സമരച്ചങ്ങല തീര്‍ത്തു

കാസര്‍കോട് : അധ്യാപക സര്‍വീസ് സംഘടന സമരസമിതി സമരച്ചങ്ങല
നടത്തി. ജോയിന്റ് കൗണ്‍സില്‍, എകെഎസ്ടിയു, കെജിഒഎഫ് എന്നി സംഘടനകള്‍ ഉള്‍പ്പെടുന്ന സമരസമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം നടപ്പാക്കുക, കെഇആര്‍ പാര്‍ട്ട് മൂന്ന് പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരച്ചങ്ങല തീര്‍ത്തത്.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു.
സി.കെ.ബിജുരാജ്, സന്തോഷ് കുമാര്‍ ചാലില്‍, എം.കുഞ്ഞിക്കണ്ണന്‍, വിനയന്‍ കല്ലത്ത്, പി.ദിവാകരന്‍, എം.ടി.രാജീവന്‍, യമുനാ രാഘവന്‍, ജി.സുരേഷ് ബാബു, കെ.പ്രീത, പ്രസാദ് കരുവളം തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top