ഉദുമ : കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ഉദുമ പഞ്ചായത്ത് പരിധിയിലെ അപകടമേഖലകളിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം കാപ്പില്‍ ബീച്ചിലേക്കും താജ് ഹോട്ടലിലേക്കും പോകുന്ന ബിആര്‍ഡിസി റോഡ് ജങ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിച്ച് റോഡ് വീതി കൂട്ടണം, ഉദുമ പള്ളത്ത് റെയില്‍വേ അടിപ്പാലത്തിലേക്ക് തിരിയുന്ന വഴിയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെ പാത വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കണം, പാലക്കുന്ന് ടൗണില്‍ സൗകര്യപ്രദമായി യൂ ടേണ്‍ ചെയ്യാന്‍ ജങ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്ളത്. ഉദുമ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ്, വാര്‍ഡംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.




